Mon, Aug 3, 2026
33.4 C
Dubai

‘അമിത് ഷാ ഇക്കാര്യം ചെയ്‌താൽ ഞാൻ മൽസരിക്കാതിരിക്കാം’; വെല്ലുവിളിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും...

ട്രംപിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ്; പ്രധാനമന്ത്രി പങ്കെടുക്കില്ല, പകരം എസ് ജയശങ്കർ

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. ട്രംപിന്റെ സ്‌ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്നും...

സ്‌പേഡെക്‌സ് ദൗത്യം; ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ- ഡോക്കിങ് നീളുന്നു

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കുന്ന, സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്ന് മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രം

ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്. നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം

മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത്‌ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ...

അൻവർ ഇനി തൃണമൂലിനൊപ്പം; അംഗത്വം സ്വീകരിച്ചു- നാല് എംഎൽഎമാർ കൂടി വരുമെന്ന് വാഗ്‌ദാനം

കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ...

തിരുപ്പതിയിൽ ടോക്കൺ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുമരണം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്‌ത്രീകളടക്കം ആറുപേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് തുടങ്ങാനിരുന്ന...

നിർണായക കൂടിക്കാഴ്‌ച; ഇന്ത്യ-അഫ്‌ഗാനിസ്‌ഥാൻ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണ

ന്യൂഡെൽഹി: ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിൽ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്‌ഗാനിസ്‌ഥാന്റെ ആക്റ്റിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തലാഖിയും കഴിഞ്ഞദിവസം ദുബായിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു....
- Advertisement -