Tue, Sep 29, 2026
34 C
Dubai

കോവിഡ്; രാജ്യത്ത് 10,307 പേർക്ക് രോഗമുക്‌തി, 13,993 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത പുതിയ കോവിഡ് കേസുകളുടെ എണ്ണം 13,993 ആണ്. 10,307 പേർ രോഗമുക്‌തി നേടിയപ്പോൾ 101 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...

‘സമൂഹ മാദ്ധ്യമങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി

പട്‌ന: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാംഗങ്ങളുടെ യോഗം പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന. രാജ്യത്ത് ഐക്യവും സാഹോദര്യവും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി...

നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്

ന്യൂഡെൽഹി: നീതി ആയോഗിന്റെ ആറാമത് ഭരണസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30ഓടെ ആരംഭിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കൃഷി, അടിസ്‌ഥാന...

ബാങ്ക് ലോക്കർ നയം പരിഷ്‌കരിക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: ബാങ്ക് ലോക്കര്‍ നയം പരിഷ്‌കരിക്കണമെന്ന് സുപ്രീം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്‌തുക്കൾ നിയമാനുസൃതമായി സൂക്ഷിച്ചിരിക്കുന്നത് ആവണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി...

ഭരണം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 25ന് പുതുച്ചേരിയിൽ

ചെന്നൈ: പുതുച്ചേരിയില്‍ അധികാരത്തിൽ എത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വച്ച് പാർട്ടിയിലേക്ക് എത്തിയതോടെയാണ് ബിജെപി കളം നിറയുന്നത്. ബിജെപി പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

പശ്‌ചിമ ബംഗാളിൽ തെരുവുനായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ജനങ്ങൾ പരിഭ്രാന്തിയിൽ

കൊല്‍ക്കത്ത: തെരുവ് നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പശ്‌ചിമ ബംഗാളിലെ ബങ്കുര ബിഷ്‌ണുപുര്‍ ഠൗണിലാണ് നായകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തയിലായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഇരുന്നൂറിലധികം നായകളെയാണ് ഇവിടെ...

ദിഷാ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ ദിഷാ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട ദിഷയെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്‌തിരുന്നു. തുടർന്നാണ് ദിഷ...

ഉന്നാവിൽ പെണ്‍കുട്ടികൾ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പ് ഇന്ന്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌ഥലത്തുൾപ്പടെ ഇവരെ എത്തിച്ച് തെളിവെടുക്കും. കീടനാശിനി വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയായിരുന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രധാന...
- Advertisement -