കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി

By Team Member, Malabar News
karnataka high court
Representational image
Ajwa Travels

കർണാടക : കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കേന്ദ്രസർക്കാരിന്റെ അൺലോക്ക് നയങ്ങൾക്ക് എതിരാണെന്ന് വ്യക്‌തമാക്കുന്ന ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. കാസർഗോഡ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് ഹരജി സമർപ്പിച്ചത്. ഹരജി ഇനി മാർച്ച് 5ആം തീയതി പരിഗണിക്കും.

Read also : ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE