ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

By News Desk, Malabar News
kerala moves to supreme court against agiculture bill
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യ ബന്ധന കരാർ വിവാദം ശക്‌തമാകവേ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്‌ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.

ഇഎംസിസിയും- കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണ പത്രമായിരുന്നു ഇത്.

അതേസമയം, വിവാദമുണ്ടാക്കാന്‍ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ധാരണാപത്രം ഒപ്പുവച്ചതില്‍ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് എംഒയു ഒപ്പിട്ടു. അത് എന്തിനായിരുന്നുവെന്നും, എന്‍ പ്രശാന്ത് ഐഎഎസിന് ഇതിലെന്താണ് താല്‍പ്പര്യമെന്നും മന്ത്രി ചോദിച്ചു.

National News: പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം; കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE