‘ക്യാഷ്‌ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നോട്ട് നിരോധിച്ചപ്പോൾ ക്യാഷ്‌ലെസ് ഇന്ത്യയാണ് സ്വപ്‌നമെന്ന് മോദി പറഞ്ഞു, പക്ഷേ, അതിന്റെ കൂടെ തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് ആരും കരുതിയില്ലെന്ന് പ്രശാന്ത്...
ലജ്ജാകരം; സിനിമാ മേഖലക്കെതിരായ രവി കിഷന്റെ പരാമർശത്തിൽ ജയ ബച്ചൻ
ന്യൂഡെൽഹി: സിനിമാ മേഖല മയക്കുമരുന്നിന് അടിമയാണെന്ന നടനും ബിജെപി എംപിയുമായ രവി കിഷന്റെ പ്രസ്‌താവനക്കെതിരെ പൊട്ടിത്തെറിച്ച് സമാജ് വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ. ചില വ്യക്തികൾ ഇത്തരക്കാരാണെന്ന് കരുതി മുഴുൻ...
രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ
ന്യൂ ഡെൽഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...
പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ കാകപോര മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീർ പോലീസ്, സിആർപിഎഫ്, 50...
ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു
ന്യൂ ഡെൽഹി: രാജ്യത്തെ എല്ലാ ഭാഷകളും തുല്യമായി ആദരിക്കപ്പെടണമെന്നും, ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയും എതിർക്കപ്പെടുകയും ചെയ്യരുതെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി മധുബൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ...
ഉമർ ഖാലിദിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ...
മഹാരാഷ്ട്രയില്‍ മൃതദേഹങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനം
മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ആണ് ട്രൂനാറ്റ് / സിബിഎന്‍എഎടി പോലുള്ള...
യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്
ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത...







































