Fri, Aug 14, 2026
38 C
Dubai

ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി

ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കന്യാകുമാരി തിരുവട്ടാർ...

സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു

ന്യൂഡെൽഹി: സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട്...

വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം

ന്യൂഡെൽഹി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്ര സർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്....

അമർനാഥ് മേഘവിസ്‍ഫോടനം; മരണ സംഖ്യ 13 ആയി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്‍ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ചുരുങ്ങിയത് 13 തീര്‍ഥാടകരെങ്കിലും മരിച്ചതായാണ് വിവരം. 40 പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്‌ഥാന...

ആരോഗ്യനിലയിൽ പുരോഗതി; നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും

ചെന്നൈ: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും, മുറിയിലേക്ക് മാറ്റിയ...

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ന്യൂഡെൽഹി: ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്‌ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും, സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ...

അമർനാഥിലെ മേഘവിസ്‍ഫോടനം; മരണം 10 ആയി ഉയർന്നു

ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 10 ആയി ഉയർന്നു. 40ഓളം ആളുകളെയാണ് ഇതുവരെ കാണാതായത്. നിലവിൽ പ്രദേശത്ത് കേന്ദ്ര–സംസ്‌ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അമർനാഥിൽ മേഘവിസ്‍ഫോടനം ഉണ്ടായത്....

അമർനാഥിൽ മേഘവിസ്‍ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കം; 3 പേരെ കാണാതായി

ശ്രീനഗർ: അമർനാഥ്‌ ഗുഹാ ക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം ഉണ്ടായി. മൂന്ന് പേരെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്‍ഫോടനം ഉണ്ടായത്. തീർഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ വെള്ളപ്പൊക്കത്തിൽ...
- Advertisement -