എന്റെ വീട്ടിൽ ഓഫീസ് തുറക്കു; സിബിഐയോട് തേജസ്വി യാദവ്

By News Bureau, Malabar News
Open a office in my home ; Tejashwi Yadav to CBI
Ajwa Travels

പാറ്റ്‌ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വീട്ടിൽ സിബിഐക്ക് ഓഫീസ് തുറക്കാൻ സ്‌ഥലം വിട്ടു നൽകാമെന്ന് തേജസ്വി യാദവ് പറഞ്ഞു.

കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് തങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും നിതീഷ് കുമാറിന്റെ ജെഡിയുവിനെ തകർക്കാനുള്ള ഉത്തരവാദിത്വം ബിഹാറിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രം നൽകിയെന്നും തേജസ്വി യാദവ് പറഞ്ഞു.

2015 മുതൽ 2017 വരെ ബീഹാർ ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള തേജസ്വി വളരെ രൂക്ഷമായാണ് കേന്ദ്രത്തിനെതിരെ പ്രതികരിച്ചത്. തങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ നിരന്തരം സിബിഐയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബിജെപിയുടെ രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്; തേജസ്വി പ്രതികരിച്ചു.

ചുരുങ്ങിയ സമയത്തിനുെള്ളിൽ മന്ത്രിയായും പ്രതിപക്ഷ നേതാവുമായും പ്രവർത്തിക്കാൻ തനിക്കായിട്ടുണ്ട്. എല്ലാത്തരം അനുഭവങ്ങളും തനിക്കുണ്ട്. അതിനാൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഇന്നലെ വീണ്ടും ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ തേജസ്വി യാദവ് പറഞ്ഞു.

Most Read: റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണർവ്; വീട് വിൽപന കുതിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE