Thu, Apr 30, 2026
31 C
Dubai

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

ഗ്യാൻവാപിയിൽ കണ്ടെത്തിയത് വാട്ടർ ഫൗണ്ടൻ; മസ്‌ജിദ്‌ അധികൃതർ

ലഖ്​നൗ: ഗ്യാൻവാപി മസ്​ജിദ്​ പരിസരത്ത് ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്ന് മസ്‌ജിദ്​ അധികൃതർ. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയി​ലെ വാട്ടർ ഫൗണ്ടനാണ്​ കണ്ടെത്തിയതെന്നും അധികൃതർ വ്യക്‌തമാക്കി. പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട...

ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി

ലുംബിനി: ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്‌ട്ര...

ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

ജയ്‌പൂർ: യുപിഎ സര്‍ക്കാര്‍ ശക്‌തിപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്‌ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനിലെ ബന്‍സ്വാരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബിജെപിക്കും മോദിക്കും...

ധാരാവിയില്‍ 19കാരിയെ കത്തിചൂണ്ടി കൂട്ട ബലാൽസംഗം ചെയ്‌തു

മുംബൈ: ധാരാവിയില്‍ 19കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തത്. ശനിയാഴ്‌ച ഉച്ചക്കാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത്...

അക്രമികളിൽ നിന്നും രക്ഷപെടാൻ പുഴയിൽ ചാടി; ഹരിയാനയിൽ 5 പേർ മുങ്ങിമരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അക്രമികളിൽ നിന്നും രക്ഷപെടുന്നതിനായി പുഴയിൽ ചാടിയ 5 പേർ മുങ്ങിമരിച്ചു. സംസ്‌ഥാനത്തെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്നാണ് 30 അംഗ സംഘം ആക്രമിക്കാനായി എത്തിയത്....

ഉഷ്‌ണതരംഗം രൂക്ഷം; ഡെൽഹിയിൽ റെക്കോർഡ് താപനില

ന്യൂഡെൽഹി: ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളിൽ റെക്കോർഡ് താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 49.2 ഡിഗ്രി താപനിലയാണ് വടക്കുപടിഞ്ഞാറൻ ഡെൽഹിയിൽ രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്ത് മിക്കയിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ...

കന്യാകുമാരി മുതൽ കശ്‌മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കും; സോണിയ ഗാന്ധി

ന്യൂഡെൽഹി: നിലവിലെ വെല്ലുവിളികളെ കോൺഗ്രസ് മറികടക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായി പൊളിച്ചെഴുതും. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി...
- Advertisement -