ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു

By News Desk, Malabar News
terrorist attack-Jammu and Kashmir
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്പോറ എസ്‌ഐ ഫറൂഖ് അമീർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് വെടിയേറ്റ നിലയിൽ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവെച്ച് കൊന്നതാണെന്ന് കശ്‌മീർ പോലീസ് സ്‌ഥിരീകരിച്ചു.

ജമ്മു കശ്‌മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്‌ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ജൂൺ രണ്ടിന് കുൽഗാമിൽ മാനേജരായ രാജസ്‌ഥാൻ സ്വദേശിയെ വെടിവെച്ച് കൊന്നയാളായിരുന്നു. ഇയാളിൽ നിന്ന് എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു.

Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE