അഗ്‌നിപഥ്; ബിഹാറിൽ ട്രെയിൻ യാത്രക്കാർ മരിച്ചു, ആകെ രണ്ട് മരണം

By News Desk, Malabar News
Agneepath; Train passengers killed in Bihar
Representational Image
Ajwa Travels

പാറ്റ്ന: അഗ്‌നിപഥ് പ്രതിഷേധത്തിനിടെ ബിഹാറിൽ ട്രെയിൻ യാത്രക്കാരൻ മരിച്ചു. ലഖിസരായിൽ തകർത്ത ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ച് പ്രതിഷേധിച്ചവരിൽ ഒരാളും മരിച്ചിരുന്നു.

വെള്ളിയാഴ്‌ച വൈകിട്ട് 340ൽ അധികം ട്രെയിനുകളുടെ സർവീസുകളെയാണ് പ്രതിഷേധം ബാധിച്ചത്. 200ൽ അധികം ട്രെയിനുകൾ റദ്ദാക്കുകയും ചെയ്‌തു. ബിഹാറിലാണ് പ്രതിഷേധകർ ഏറ്റവുമധികം നാശനഷ്‌ടങ്ങൾ വരുത്തിവച്ചത്. പത്ത് ട്രെയിനുകൾ പ്രതിഷേധകർ കത്തിച്ചു. പാറ്റ്‌ന, അറാ, ലഖിസരായ്, സസാറാം, വൈശാലി, മുംഗർ, സമസ്‌തിപൂർ, നളന്ദ, അർവാൾ, ജെഹാനാബാദ്, സുപൗൾ, ബെട്ടിയ, മാധേപുര ജില്ലകളിലും പൊതുസ്വത്തിന് നാശനഷ്‌ടം വരുത്തി.

ബിഹാർ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. വിവിധ വിദ്യാർഥി സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർജെഡി ഉൾപ്പടെയുള്ള പാർട്ടികൾ ബന്ദിന് പിന്തുണയും നൽകിയിട്ടുണ്ട്. പ്രതിഷേധം പടരാതിരിക്കാൻ വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്.

Most Read: സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE