Sun, May 19, 2024
30.8 C
Dubai

വധഭീഷണികളെ ഭയക്കുന്നില്ല; ഗൗതം ഗംഭീർ

ന്യൂഡെൽഹി: വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. കുറച്ച് നാളുകളായി തനിക്ക് ഐഎസ് കശ്‌മീരിൽ നിന്നും ലഭിക്കുന്ന വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം...

ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കില്ല; ലോക്‌സഭയില്‍ മന്ത്രി

ന്യൂഡെൽഹി: ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കാനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ലോക്‌സഭയിൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിൽ നിന്നും...

‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി

ഡെൽഹി: ഒരു വർഷത്തോളം നീണ്ട കർഷ പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ. ലോക്‌സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ്...

കൊലപാതക കേസ് പ്രതി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമില്‍ വിദ്യാർഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പോലീസ് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും മറ്റൊരു പോലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്. റോഡ് അപകടവുമായി ബന്ധപ്പെട്ട...

ഭീമ കൊറഗാവ്; അഭിഭാഷക സുധാ ഭരദ്വാജിന് ജാമ്യം

ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായിരുന്ന സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന് ജാമ്യം. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഡിസംബര്‍ എട്ടിന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്ന് കോടതി വ്യക്‌തമാക്കി....

സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം....

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

പുൽവാമ: കശ്‌മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിൽ ആയിരുന്നു ഏറ്റുമുട്ടൽ. നിലവിൽ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുന്നുണ്ട്. നവംബർ 20ന് കുൽഗാം ജില്ലയിൽ...

രാജ്യത്ത് 8,954 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തി നിരക്ക് 98.36 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും പതിനായിരത്തിന് മുകളിലാണ്. 10,207 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
- Advertisement -