ഗുവാഹത്തി: അസമില്‍ വിദ്യാർഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പോലീസ് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും മറ്റൊരു പോലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഓള്‍ അസം സ്‌റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) നേതാവ് അനിമേഷ് ഭുയാനെ 50 പേരടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ 13 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Read also: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു