ക്രിമിനൽ കേസുകളിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

By Desk Reporter, Malabar News
Young man and woman hanged in Nilambur
Representational Image
Ajwa Travels

കൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശി ലാസര്‍ ആന്റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴ്‌ത്തിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ കാൺമാനില്ലെന്ന് മാതാവ് പള്ളുരുത്തി സ്‌റ്റേഷനില്‍ കഴിഞ്ഞ 9ആം തീയതി പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് വിവിധ സ്‌ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പഴങ്ങാട് ഭാഗത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലാണ്. രണ്ടാഴ്‌ചയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിർദ്ദേശം നല്‍കിയിരുന്നു.

Most Read:  രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE