ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി; പ്രതി മരിച്ചനിലയിൽ

By News Desk, Malabar News
Idukki Kambakakkanam Murder case
Ajwa Travels

തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലകേസിലെ മുഖ്യപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷിനെയാണ് (34) അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുണ്ട്.

2018 ജൂലൈ 29നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്‍ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്‌ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. മന്ത്രവാദം നടത്തിയിരുന്ന കൃഷ്‌ണന്റെ താളിയോലകൾ സ്വന്തമാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. മന്ത്രവാദ ശക്‌തി സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പുറത്തുവന്ന പ്രാഥമിക വിവരം.

കൃഷ്‌ണന്റെ ശിഷ്യനായിരുന്നു ഒന്നാംപ്രതി അനീഷ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. അനീഷിന്റെ സഹായിയായിരുന്ന തൊടുപുഴ കരിക്കോട് സാലി ഭവനത്തിൽ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് മറ്റുപ്രതികൾ. ഇവർക്ക് രണ്ടുവർഷം മുൻപ് ജാമ്യം ലഭിച്ചിരുന്നു.

Also Read: മഴ‌ക്കെടുതി; ഇക്കുറി അടിയന്തര ധനസഹായം ഉണ്ടാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE