ഡെൽഹി: ഒരു വർഷത്തോളം നീണ്ട കർഷ പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ.
ലോക്‌സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇക്കാര്യം വ്യക്‌തമാക്കിയത്. മതിയായ രേഖകൾ ലഭ്യമല്ലാത്തതിനാൽ പ്രതിപക്ഷ ചോദ്യത്തിന് പ്രസക്‌തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് കർഷകരുടെ കോര്‍ കമ്മിറ്റി ചേരും. മിനിമം താങ്ങുവില ഉള്‍പ്പടെ കര്‍ഷകരുടെ മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ സമിതിയിലേക്ക് കര്‍ഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കോര്‍ കമ്മിറ്റിയില്‍ തീരുമാനമെടുക്കും.
Also Read: സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം