കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്, എസ് രാജേഷ്, അര്ജുന് ജയരാജ് എന്നിവര്‍ ഗോള്‍ നേടി. ഒരുഗോള്‍ ലക്ഷദ്വീപിന്റെ ദാനമായിരുന്നു.
മൽസരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ കേരളം മുന്നിലെത്തി. പെനാല്‍റ്റിയിലൂടെ നിജോയാണ് കേരളത്തിനായി ഗോള്‍ നേടിയത്. 12ആം മിനിറ്റില്‍ ജെസിനിലൂടെ കേരളം ലീഡുയര്‍ത്തി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡുമായി പുറത്തായത് ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
82ആം മിനിറ്റില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി. ഇത്തവണ രാജേഷിന്റെ ഊഴമായിരുന്നു. ഇഞ്ചുറി സമയത്ത് മധ്യനിര താരം അര്ജുന് ജയരാജ് പട്ടിക പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പോണ്ടിച്ചേരിക്ക് എതിരെയും ഞായറാഴ്ച ആന്ഡമാനെതിരെയുമാണ് കേരളത്തിന്റെ അടുത്ത മൽസരങ്ങള്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കുക.
Read Also: ‘തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും’; മോഹന്‍ലാല്‍