ന്യൂഡെൽഹി: ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കാനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ലോക്‌സഭയിൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിൽ നിന്നും ഫിഷറീസ് മന്ത്രാലയത്തിന് ലഭ്യമാകുന്ന വിവരങ്ങൾ ഇന്ത്യയുടെ ബ്ളൂ ഇക്കോണമി-2021 (NPIBE 2021)യുടെ കരട് ദേശീയനയം പ്രകാരം പരിഗണനയിൽ ആണെന്നും മന്ത്രി അറിയിച്ചു.
അതേസമയം എൽഇഡി ലൈറ്റ് ഉപയോഗിച്ചുള്ള മീൻ പിടിത്തം, പെയർ/ബുൾ ട്രോളിങ് എന്നിവയുൾപ്പടെയുള്ള വിനാശകരമായ മൽസ്യബന്ധന രീതികൾ നിരോധിക്കുന്നതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ തീരദേശ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ ഉപദേശം നൽകിവരുന്നതായും മന്ത്രി മറുപടിയിൽ വ്യക്‌തമാക്കി.
ഇതോടൊപ്പം മൽസ്യ മേഖലയുടെ വികസനത്തിനായി നടപ്പിലാക്കിവരുന്ന നയങ്ങളുടെയും പദ്ധതികളുടെയും വിശദവിവരങ്ങളും മന്ത്രി നൽകിയിട്ടുണ്ട്.
Most Read: ‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി