അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...
ഷോജോയുടേത് തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക നിഗമനം
പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ്...
ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം
പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...
അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്...
പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...
തലശേരി- മാഹി ബൈപ്പാസിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു
കണ്ണൂർ: ഇന്നലെ ഉൽഘാടനം കഴിഞ്ഞ തലശേരി- മാഹി ബൈപ്പാസിലെ രണ്ടു മേൽപ്പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ താഴേക്ക് വീണ പ്ളസ് ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ...
തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...







































