Thu, Jul 9, 2026
31.4 C
Dubai

ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

മഞ്ചേരി: നഗരത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങളും പ്ളാസ്‌റ്റിക്ക് കവറുകളും പിടികൂടി. രണ്ട് ദിവസങ്ങളിലായി 16ഓളം സ്‌ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. സ്‌ഥാപനങ്ങളിൽ നിന്നും പഴകിയ ചിക്കൻ, മട്ടൻ,...

സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ...

മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം...

വയനാട് ജില്ലക്ക് പ്രത്യേക പാക്കേജ്; പ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി കൽപറ്റയിലേക്ക്

കൽപറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൽപറ്റയിൽ എത്തും. 2021-26 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....

കോഴിക്കോട് ഭക്ഷ്യ വിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. രാത്രി 8 മണിയോടെയാണ്...

സമസ്‌ത പണ്ഡിത സമ്മേളനം ശനിയാഴ്‌ച കാരന്തൂർ മർകസിൽ

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും. വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ...

ആത്‌മീയാനുഭൂതി പകര്‍ന്ന് ‘ഫസ്‌റ്റ് ഓഫ് റജബ്’ സമ്മേളനം അവസാനിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന 'ഫസ്‌റ്റ് ഓഫ് റജബ്' ആത്‌മീയ സമ്മേളനവും സ്വലാത്തും മഅ്ദിന്‍ കാമ്പസിൽ നടന്നു. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍, റമളാന്‍ തുടങ്ങിയ മാസങ്ങളെ...

വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ

വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും. മെഡിക്കൽ കോളേജിന്റെ...
- Advertisement -