സമസ്‌ത പണ്ഡിത സമ്മേളനം ശനിയാഴ്‌ച കാരന്തൂർ മർകസിൽ

By Desk Reporter, Malabar News
Samastha Scholars' Conference 2021
Representational Image
Ajwa Travels

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും.

വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ ഭാരവാഹികളും ഉൾക്കൊള്ളുന്ന 817 പ്രതിനിധികളുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേരുന്ന പണ്ഡിത സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതം പറയും.

സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ചെറുശോല അബ്‌ദുൽ ജലീൽ സഖാഫി എന്നിവർ യഥാക്രമം തസവ്വുഫ്, പ്രസ്‌ഥാനം, കർമശാസ്‌ത്രം എന്നീ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സമാപനസന്ദേശം നൽകും.

കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ച് വിശകലനം ചെയ്യുന്ന സംഗമത്തിൽ വരുന്ന 10 വർഷത്തെ സമസ്‌തയുടെ വിഷന് രൂപം നൽകും. സമസ്‌തയുടെ നേതൃത്വത്തിൽ സുന്നി പ്രസ്‌ഥാന കുടുംബം വരുന്ന മൂന്നു വർഷം നടപ്പാക്കുന്ന പ്രവർത്തന പദ്ധതികളുടെ കരടും രൂപപ്പെടുത്തും. അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മറ്റികളുടെ തിരഞ്ഞെടുപ്പും സംഗമത്തിൽ നടക്കും.

Most Read: ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE