ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

By Trainee Reporter, Malabar News
stale food seized
Representational image
Ajwa Travels

മഞ്ചേരി: നഗരത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങളും പ്ളാസ്‌റ്റിക്ക് കവറുകളും പിടികൂടി. രണ്ട് ദിവസങ്ങളിലായി 16ഓളം സ്‌ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. സ്‌ഥാപനങ്ങളിൽ നിന്നും പഴകിയ ചിക്കൻ, മട്ടൻ, ചപ്പാത്തി തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.

പിഴയടക്കാൻ സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്‌ഥിരംസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ് അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെൽത്ത് സൂപ്പർവൈസർ കെ അബ്‌ദുൽ കരീം, ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് ടു സിഎസ് ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ വികെ സുബറാം, ടി അബ്‌ദുൽ റഷീദ്, പിവി സതീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Read also: ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്‌ഥാനത്ത്‌ 90 കടന്ന് പെട്രോൾ വില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE