കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രാത്രി 8 മണിയോടെയാണ് വിദ്യാർഥിനികൾക്ക് ആദ്യം അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി. പിന്നീടാണ് മറ്റു 25 വിദ്യാർഥിനികൾക്ക് കൂടി സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
മുൻപും ഇതേ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
Read also: കർഷകർക്കൊപ്പം കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മഹാപഞ്ചായത്ത് ഇന്ന്