കർഷകർക്കൊപ്പം കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മഹാപഞ്ചായത്ത് ഇന്ന്

By News Desk, Malabar News
Congress with farmers; Rahul Gandhi's Maha Panchayat today
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം ശക്‌തമാക്കാൻ കോൺഗ്രസിന്റെ പിന്തുണ. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കും. രാജസ്‌ഥാനിലാണ് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ട്രാക്‌ടർ റാലിക്കും രാഹുൽ നേതൃത്വം നൽകും.

വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിൽ രാഹുലിന്റെ നേതൃത്വത്തിൽ ട്രാക്‌ടർ റാലി നടന്നിരുന്നു. അതേസമയം, ഇന്നലെ ലോക്‌സഭയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയത്.

‘നമ്മൾ രണ്ട്, നമുക്ക് രണ്ട്’ എന്ന നയവുമായി നാല് പേരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നു. പ്രസംഗത്തിന് ശേഷം കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് ആദരം അർപ്പിച്ച് രാഹുൽ മൗനം ആചരിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി.

സമരം ശക്‌തമാക്കാനുള്ള നീക്കങ്ങളുമായി കർഷക സംഘടനകളും മുന്നോട്ട് പോവുകയാണ്. ട്രെയിൻ തടയൽ ഉൾപ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: കാർഷിക നിയമങ്ങൾ കർഷകർക്കായി; മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ നിതീഷ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE