വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ

By News Desk, Malabar News
Health survey information not shared; Minister of Health with explanation
K.K Shailaja
Ajwa Travels

വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും.

മെഡിക്കൽ കോളേജിന്റെ ഉൽഘാടനത്തിനൊപ്പം തലപ്പുഴ ബോയ്‌സ് ടൗണിൽ നിർമ്മിക്കുന്ന ഹീമോഗ്ളോബിനോപതി റിസർച്ച് ആൻഡ് കെയർ സെന്ററിന്റെ ശിലാസ്‌ഥാപനവും 14ന് 3മണിക്ക് നടക്കും. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഉൽഘാടന കർമ്മങ്ങൾ നിർവഹിക്കുന്നത്.

നാളെ ഉച്ചക്ക് 2മണിക്ക് മാനന്തവാടി എരുമത്തെരുവിലുള്ള മിൽക്ക് സൊസൈറ്റി ഹാളിലാണ് സ്വാഗത സംഘ രൂപീകരണ യോഗം. യോഗത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്‌ഥാപന അധ്യക്ഷൻമാരും ജില്ലാതല നേതാക്കളും ജില്ലാതല മേധാവിമാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക ആഭ്യർഥിച്ചു.

ജില്ലയിലെ പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു.

Malabar News: പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്‌ച ലോക്‌ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE