പനത്തടി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ഞായറാഴ്‌ച ടൗണില്‍ സമ്പൂര്‍ണ ലോക്‌ഡൗൺ ഏര്‍പ്പെടുത്തും.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് ഇളവ്. ഓടോ, ടാക്‌സി ഓടിക്കാനും അനുമതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
പഞ്ചായത്തിലെ മറ്റ് സ്‌ഥലങ്ങളിലെ വ്യാപാരികളും ഫെബ്രുവരി 20നകം കോവിഡ് ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നും ഓടോ- ടാക്‌സി, ചുമട്ടു തൊഴിലാളികള്‍ എന്നിവരും പരിശോധനക്ക് വിധേയരാകണമെന്നും പഞ്ചായത്ത് കോറോണ കോര്‍കമിറ്റി യോഗം അറിയിച്ചു.
വിവാഹ, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ക്ക് വാര്‍ഡ് ജാഗ്രതാ സമതികളുടെ അനുമതിയോട് കൂടി മാത്രമേ അനുമതി നല്‍കുകയുള്ളൂ. അതിഥി തൊഴിലാളികളുടെ സങ്കേതങ്ങളില്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്താനും തീരുമാനിച്ചു.
Malabar News: അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം