അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം

By Staff Reporter, Malabar News
adalat
Ajwa Travels

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി – ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി വിഎസ് സുനിൽ കുമാർ നിർദേശം നൽകി. അഗളി ഇഎംഎസ് ടൗൺഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് മന്ത്രിയുടെ നിർദേശം.

പുതൂർ ഗ്രാമ പഞ്ചായത്തിലെ കടുകുമണ്ണ, മേലെ തുഡുക്കി, താഴെ തുഡുക്കി, ഗലസി ഊര് നിവാസികൾ സമർപ്പിച്ച പരാതിയിലാണ് തീരുമാനം. ഒന്നാം വാർഡ് നിവാസികൾ ആനവായ് മുതൽ തുഡുക്കി-ഗലസി വരെയുള്ള മൺ റോഡ് മാറ്റി റോഡ് വേണമെന്ന ആവശ്യമാണ് പരാതിയായി ഉന്നയിച്ചത്.

റോഡും വൈദ്യുതിയും ഇല്ലാത്തതിനെ തുടർന്ന് ഉപജീവന മാർഗവും കുട്ടികളുടെ ഓൺലൈൻ പഠനവും ഉൾപ്പടെ തടസപ്പെടുന്ന അവസ്‌ഥയിലാണ്‌ ഗ്രാമവാസികൾ.

അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജുൻ പാണ്ഡ്യൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട് നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. ഒമ്പത് കിലോമീറ്റർ റോഡ് നിർമാണത്തിന് ആവശ്യമായ പരിശോധന നടത്തിയാണ് റിപ്പോർട് സമർപ്പിച്ചത്.

അതേസമയം അട്ടപ്പാടിയിൽ പുതിയ കെഎസ്ഇബി സബ്‌സ്‌റ്റേഷൻ ആരംഭിക്കുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിനും അധികൃതർക്ക് മന്ത്രി നിർദേശം കൈമാറി.

Malabar News: താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE