സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ

By News Desk, Malabar News
Swanthana Sparsham Adalat
Ajwa Travels

പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളിലേക്കായി 539 പരാതികൾ ലഭിക്കുകയും 34 എണ്ണം പരിഹരിക്കുകയും ചെയ്‌തു. 505 എണ്ണം തുടർനടപടികൾക്കായി അതത് വകുപ്പുകൾക്ക് കൈമാറി. സിവിൽ സപ്‌ളൈസ് മുഖാന്തിരം 169 പരാതികളാണ് ലഭിച്ചത്.

ഇതിൻറെ അടിസ്‌ഥാനത്തിൽ 17 റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും 152 എണ്ണം തുടർനടപടികൾക്കായി മാറ്റിവെക്കുകയും ചെയ്‌തു. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 25 പരാതികളിൽ 16 എണ്ണം തീർപ്പാക്കി ഒൻപതെണ്ണം തുടർനടപടികൾക്കായി മാറ്റിവെച്ചു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 14 പരാതികളാണ് ലഭിച്ചത് ഇതിൽ ഒരെണ്ണം തീർപ്പാക്കുകയും 13 എണ്ണം വകുപ്പിന് തുടർനടപടികൾക്കായി കൈമാറുകയും ചെയ്‌തു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 70 പരാതികളും റവന്യൂ വകുപ്പും മറ്റു വകുപ്പുകളും ഉൾപ്പടെ 261 പരാതികളും ലഭിച്ചിട്ടുണ്ട്.

Also Read: ഹൂതി വിമതരുടെ സൗദി ആക്രമണം; ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE