മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ
കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും.
ഓൾ കേരള...
ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
പാചകവാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വെച്ചാണ് തീ...
കാഞ്ഞങ്ങാട് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ആർക്കും പരിക്കില്ല
കാസർഗോഡ്: കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി...
കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട് ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് അവധി.
പ്രഫഷണൽ...
മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസ്
കണ്ണൂർ: മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പട്ടാന്നൂർ യുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈമാസം 16നാണ് സംഭവം.
ബോർഡിൽ എഴുതിയത് പകർത്തി...
കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു
കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്‌ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്.
ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ്...
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ ടൂറിസ്‌റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടൂറിസ്‌റ്റ് ഗൈഡായ മലപ്പുറം കീഴ്‌ശ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബിൽ റഹ്‌മാന്റെ (25) മൃതദേഹമാണ് മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നും...
നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22...








































