Tue, Jun 30, 2026
33.3 C
Dubai

പാലക്കാട് സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

പാലക്കാട്: ജില്ലയിലെ ലോഡ്‌ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കോഴിക്കോട് വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഒപ്പം ജോലി ചെയ്‌തുവരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. ഷിജാബ് തന്നെയാണ് കുത്തേറ്റ വിവരം...

സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്‌ത ബസ് ഇന്ന് രാവിലെ തിരിച്ചെടുക്കാൻ...

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്ന്...

മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു

കോഴിക്കോട്: ജില്ലയിലെ തിരുവണ്ണൂരിൽ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചു. തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചത്. രാവിലെ മില്ലിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ജീവനക്കാർക്കാണ് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയതിനെ തുടർന്നാണ് റിട്ട.എസ്‌ഐ സുന്ദരന്റെ വീട്ടിൽ പോലീസ്...

പാലക്കാട് പോലീസുകാരുടെ മരണം; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്‌റ്റിലായത്‌. പോലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന്...

കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ്...

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലപ്പുറം കരിക്കകലത്ത് ഷൗക്കത്തലിയുടെ മകൻ ഷാജഹാനാണ്(19) മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയാണ്...
- Advertisement -