‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്
കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
രാത്രികാലങ്ങളിൽ...
കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു
വയനാട്: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു. ഭൂതല സംപ്രേക്ഷണം വിവിധ ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് കേരളത്തിലെ മറ്റ് കേന്ദ്രങ്ങൾക്കൊപ്പം കൽപ്പറ്റയിലെ ട്രാൻസ്‌മിറ്ററും പൂട്ടുന്നത്.
1989 മുതലാണ്...
20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ
കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...
താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ
മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...
എടിഎമ്മുകളിൽ നിറയ്‌ക്കാനുള്ള പണം തട്ടി; പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ
മലപ്പുറം: എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്‌ക്കുന്ന മുംബൈ ആസ്‌ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. മുസ്‌ലിം...
ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ
കോഴിക്കോട്: പശ്‌ചിബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. എൻപി ഷിബി(40)യെയാണ് കസബ പോലീസ് ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്....
ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ
കോഴിക്കോട്: കല്ലാച്ചി തെരുവൻപറമ്പിൽ ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വിഷ്‌ണുമംഗലം ബ്രാഞ്ച് കമ്മിറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ, പന്നിക്കുഴിച്ചാലിൽ വിഷ്‌ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്....
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു; ഒരാഴ്‌ചക്കിടെ മൂന്നാമത്തെ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ...









































