കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽ റുഖിയയുടെ മൃതദേഹമാണ് കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്തിയത്.
ഈ മാസം 19ന് ആണ് റുഖിയയെ കാണാതായത്. അന്ന് തന്നെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം തന്നെ സമീപത്തെ പുഴകളിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഐആർഡബിള്‌യു വളണ്ടിയർമാർ ഇന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read: മോഡലുകളുടെ മരണം; സൈജു ലഹരിക്ക് അടിമയെന്ന് കമ്മീഷണര്‍