വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക
വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...
കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്
പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി...
കണ്ണൂരിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു
കണ്ണൂർ: ജില്ലയിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺ തിട്ടയിൽ...
കോവിഡ് പ്രതിരോധത്തിനായി 1.15 കോടി രൂപ മാറ്റിവെക്കും; മലപ്പുറം നഗരസഭ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 1.15 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞ ദിവസം...
പേരാവൂർ ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കൂടുന്നു
കണ്ണൂർ: പേരാവൂർ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കൂടുന്നു. വിവിധ കോളനികളിലെ 250തിലധികം പേരെ പരിശോധിച്ചപ്പോൾ 100ലധികം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ സ്രവ സാമ്പിളെടുത്തവരുടെ പരിശോധനാഫലം...
അനധികൃത മൽസ്യ വിൽപന; രണ്ട് ലോറികൾ പിടിച്ചെടുത്തു; 9000 രൂപ പിഴ
കോഴിക്കോട്: പഴയ പാലത്തിനു സമീപം ബോട്ട് ജെട്ടി കടവിൽ അനധികൃത മൽസ്യ വിൽപന. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബേപ്പൂർ, ചാലിയം ഹാർബറുകൾ അടച്ചിട്ടത് മുതലെടുത്താണ് ഒരുവിഭാഗം മൽസ്യത്തൊഴിലാളികൾ ബോട്ട് ജെട്ടിക്കു സമീപം ചാലിയാർ...
മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം തുടരുന്നു; ആശങ്ക
മലപ്പുറം: ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കടലുണ്ടി കടവ് മുതൽ പൊന്നാനി വരെ നിരവധി നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. കടൽഭിത്തിയുടെ അഭാവമാണ് മിക്കയിടങ്ങളിലും കൂടുതൽ നാശമുണ്ടാക്കിയത്.
കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല...
ജില്ലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു
കോഴിക്കോട്: ജില്ലയിലെ പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്‍വീന്‍...








































