കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും

By News Desk, Malabar News
silver line project
Representational Image

ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ അടക്കമുള്ള ബിജെപി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ റെയിൽവേ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്‌തുവെന്നും വേഗത കൂടിയ റെയിൽ സർവീസിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചതായും വി മുരളീധരൻ പറഞ്ഞു. അതിവേഗ റെയിൽ സർവീസ് പഠനങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും 130 കിലോമീറ്റർ വേഗതയിൽ റെയിൽവേ സർവീസ് നടപ്പാക്കാനുള്ള പഠനമാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപിമാരുടെ യോഗം വിളിക്കണമെന്ന പ്രതിനിധി സംഘത്തിന്റെ ആവശ്യത്തോട് അനുകൂല നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും കേരളത്തിലെ ജനങ്ങൾക്ക് അതിവേഗ റെയിൽ സംവിധാനം വേണമെന്ന സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശത്തോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളെ കുടിയിറക്കാൻ കഴിയില്ലെന്ന് ഓർമിപ്പിച്ചു. കെ റെയിലിന്റെ ബദൽ എന്താണെന്ന് റെയിൽവേയാണ് കണ്ടെത്തേണ്ടതെന്നും ജനങ്ങളുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ബിജെപി പ്രതിനിധി സംഘം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. നേമം ടെർമിനൽ ഉപേക്ഷിക്കുമെന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE