കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനം; കേരളത്തിന് 65,000 കോടി

By Desk Reporter, Malabar News
highway
Representational Image
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനം ഉണ്ട്.

കേരളം, പശ്‌ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്‌ഥാനങ്ങൾക്കാണ് പ്രഖ്യാപനം. 1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് കേരളത്തിന് 65,000 കോടി അനുവദിച്ചു. 675 കിലോമീറ്റർ ദേശീയപാതക്കായി 25,000 കോടി രൂപ പശ്‌ചിമ ബംഗാളിനും, തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു.

ബജറ്റ് അവതരണത്തിനിടെ പഞ്ചാബിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തി. കർഷക സമരത്തെ ചൊല്ലിയാണ് പ്രതിഷേധിച്ചത്. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്.

എംപിമാരായ ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്‌റ്ററുമായി പാർലമെന്റിൽ എത്തിയത്. അവിടെ നിന്ന് ബജറ്റവതരണം തുടങ്ങിയപ്പോൾ തന്നെ ബഹളവും തുടങ്ങി. പല തവണ ബഹളം തുടർന്നപ്പോൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഇടപെട്ട് ബഹളം അവസാനിപ്പിക്കണമെന്ന് ശക്‌തമായ ഭഷയിൽ ആവശ്യപ്പെട്ടു.

Also Read:  ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE