ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണം; കേന്ദ്രമന്ത്രി

By Team Member, Malabar News
ramdas athawale
കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

ന്യൂഡെൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം വീണ്ടും രാഷ്‌ട്രീയ ചർച്ചയാക്കി കേന്ദ്രമന്ത്രി. ഗാന്ധിജിയുടെ ആഗ്രഹം പോലെ രാജ്യത്ത് ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ വ്യക്‌തമാക്കിയത്‌. കൂടാതെ കുടുംബാസൂത്രണം ചർച്ച ചെയ്‌തിരുന്ന സമയത്ത് കേട്ടിരുന്ന നാം രണ്ട് നമുക്ക് രണ്ട് എന്ന വാചകം പ്രോൽസാഹിപ്പിക്കാനും രാഹുൽ വിവാഹിതനാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.

രാഹുൽ ഗാന്ധിയുടെ വിവാഹം നേരത്തെയും രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ ജാതിവ്യവസ്‌ഥ തുടച്ചു നീക്കാൻ രാഹുൽ ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും, അതിലൂടെ മാത്രമേ യുവജനങ്ങൾക്ക് അത് പ്രചോദനമാകൂ എന്നും അദ്ദേഹം പറഞ്ഞു.

അതിനൊപ്പം തന്നെ ജാര്‍ഖണ്ഡ് മുക്‌തി മോര്‍ച്ച നേതാക്കളായ ഷിബു സോറനോടും ഹേമന്ത് സോറനോടും എന്‍ഡിഎക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അത്താവാലെ ആവശ്യപ്പെട്ടു. അത്തരത്തിൽ എൻഡിഎക്കൊപ്പം പ്രവർത്തിച്ചാൽ ജാർഖണ്ഡിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also : രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE