ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചന്ദ്രയാൻ- 3 ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നിൽ രണ്ടു ദൂരം ചന്ദ്രയാൻ- 3 വിജയകരമായി പിന്നിട്ടതായി ഐഎസ്ആർഒ അറിയിച്ചു. ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ- 3 ലൂണാർ ട്രാൻസ്‌ഫർ ട്രാജക്‌ടറി റിയിലൂടെയാണ് നിലവിൽ യാത്ര ചെയ്യുന്നത്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്‌ഫർ ട്രാജക്‌ടറി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ചു ഭ്രമണപഥം ഉയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. 17 ദിവസം ഭൂമിയെ വലംവെച്ച ശേഷം ഓഗസ്‌റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.
ഓഗസ്‌റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. ലാൻഡറിലെ ശാസ്‌ത്ര ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും ലോവറിന്റെയും ദൗത്യ കാലാവധി. ഈ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
Most Read| രാഹുൽ ഗാന്ധിയുടെ അയോഗ്യത; ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും