തിരുവനന്തപുരം: ബെവ്‌കോയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയ ക്രമീകരണത്തിൽ പ്രവർത്തിക്കാം. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബെവ്‌കോ ഒട്ട്‌ലെറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു.
രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരുന്നത്. ഈ പ്രവർത്തന സമയത്തിനാണ് നിലവിൽ മാറ്റം വരുത്തിയത്. സമയമാറ്റം സംബന്ധിച്ച കൃത്യമായ വിവരം എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പതിപ്പിക്കണമെന്നും ബെവ്‌കോ എംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഔട്ട്‌ലെറ്റുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു. അതേസമയം, മദ്യം വാങ്ങാനെത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിനേഷൻ രേഖയോ കയ്യിൽ കരുതണമെന്നാണ് ബെവ്‌കോയുടെ നിർദ്ദേശം. ഓഗസ്‌റ്റ് 11 മുതൽ ഈ നിർദ്ദേശം നിലവിൽ വന്നിരുന്നു. ഇത് കർശനമാക്കാനാണ് തീരുമാനം.
Read Also: സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു