ജയിക്കണമെങ്കിൽ മാറ്റം അനിവാര്യം; കോൺഗ്രസ് നേതൃത്വത്തിന് എതിരെ തരൂർ

By Desk Reporter, Malabar News
Change is essential to win; Tharoor against the Congress leadership

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്‌റ്റിലാണ് തരൂരിന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന ഇന്ത്യയെന്ന ആശയം വീണ്ടും ഉറപ്പിച്ച് പറയേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോണ്‍ഗ്രസിന്റെ ആശയങ്ങളെ പുനരുജ്‌ജീവിപ്പിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഉതകുന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണ് ഇതെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്, എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്‌ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്‌തമാണ്‌; നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.


കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് രംഗത്ത് എത്തിയ ‘ജി23‘ നേതാക്കളില്‍പെട്ട വ്യക്‌തിയാണ് ശശി തരുര്‍ എന്നതും പ്രതികരണത്തെ ശ്രദ്ധേയമാക്കുന്നതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മുതിര്‍ന്ന നേതാക്കളില്‍ പെട്ടയാളാണ് തരൂര്‍. വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ് എന്ന് തരൂര്‍ തുറന്നടിക്കുമ്പോള്‍ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരിച്ചടി പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്നതാണ് വ്യക്‌തമാക്കുന്നത്.

Most Read:  കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE