കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ

By Desk Reporter, Malabar News
Ukraine says half of Kyiv's population has fled; Russia's assurance not to move to nuclear war
Photo Courtesy: AP
Ajwa Travels

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു.

അതേസമയം, യുക്രൈനിലെ സംഘർഷം ഒരു ആണവ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. എന്നാൽ മോസ്‌കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കക്കും യൂറോപ്പിനും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി ആണവ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ സെലെന്‍സ്‌കി വ്യക്‌തമാക്കിയ പശ്‌ചാത്തലത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Most Read:  തോൽവി പാഠം, ജനവിധി അംഗീകരിക്കുന്നു, തോറ്റെങ്കിലും വീര്യം ചോരില്ല; കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE