കാക്കനാട് ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

By Team Member, Malabar News
drug trafficking in cars; Youth under arrest
Representational Image
Ajwa Travels

എറണാകുളം: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ്‌ ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം  സമർപ്പിക്കുക. 84 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയതാണ് കേസ്.

19 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. സിഡിആര്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകൾ. ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നത്. രണ്ടാമത്തെ കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

25 പ്രതികളുള്ള കേസിൽ നിലവിൽ 19 പേരാണ് ഇതുവരെ അറസ്‌റ്റിലായത്‌. കേസിലെ 25ആം പ്രതിയായ ചെന്നൈ സ്വദേശിയായ ഷംസുദ്ദീന്‍ സേട്ടില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് വാങ്ങിയത്. ഇയാൾക്കായി അന്വേഷണസംഘം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Read also: സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE