കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

By Trainee Reporter, Malabar News
Malabranews_ramesh chennithala
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത് നൽകി. കാർഷിക നിയമത്തിന് എതിരെ പ്രമേയം പാസാക്കാനാവാത്ത സാഹചര്യത്തിലാണ് നടപടി.

കൃഷി സംസ്‌ഥാന വിഷയമായതിനാൽ പഞ്ചാബ്, ഛത്തീസ്‌ഗഡ്‌, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങൾ നടത്തിയ നിയമ നിർമാണത്തിന്റെ ചുവട് പിടിച്ച് നിയമനിർമാണം കൊണ്ടുവരണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി മന്ത്രിസഭ അടിയന്തിര തീരുമാനമെടുക്കുകയും മറ്റു നടപടികളിലേക്ക് കടക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

2021 ജനുവരി 8ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മാത്രമേ പ്രസ്‌തുത വിഷയത്തിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കുന്നതിന് സാധിക്കുകയുള്ളുവെന്നും ജനുവരി 11 വരെയുള്ള ദിവസങ്ങളിൽ പ്രമേയം ചർച്ച ചെയ്യുന്നതിന് സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടികാണിച്ചു.

Read also: പോസ്‌റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE