കോവിഡ് അവലോകനം; മുഖ്യമന്ത്രി നാളെ തദ്ദേശ പ്രതിനിധികളുമായി യോഗം ചേരും

By Team Member, Malabar News
CM calls for investors' meeting in Telangana
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തും.

നാളെ വൈകുന്നേരം 4 മണിക്കാണ് അവലോകന യോഗം നടക്കുന്നത്. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരും പങ്കെടുക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നാളെ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ജനപ്രതിനിധികളുമായും, ഉദ്യോഗസ്‌ഥരുമായും ചർച്ച ചെയ്യും.

അതേസമയം നാളെ നടക്കുന്ന യോഗത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രാതിനിധ്യ സ്വഭാവത്തിൽ യോഗത്തിൽ സംസാരിക്കുകയും ചെയ്യും.

Read also: അതിക്രമത്തിന് നേരെ കണ്ണടച്ച് നഗരസഭ; മീൻ തട്ടിയെറിഞ്ഞ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE