കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്‌തത്. പിണറായിയിലെ ആർസി അമല സ്‌കൂളിലാണ് വീണ വോട്ട് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്‌ഥിരീകരിച്ചു എങ്കിലും വീണക്ക് മറ്റു രോഗലക്ഷണങ്ങൾ ഇല്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് കൊറോണ ബാധിച്ച വിവരം പുറത്തറിഞ്ഞത്.
വീണ വോട്ട് ചെയ്‌ത അതേ സ്‌കൂളിലാണ് പിണറായി വിജയനും, ഭാര്യയും വോട്ട് ചെയ്‌തത്. രാവിലെ കാൽനടയായാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്.
Read also: മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍