ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

By Staff Reporter, Malabar News
MALABARNEWS-CHOMBALA
Representational Image
Ajwa Travels

വടകര: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ചോമ്പാല ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഹാര്‍ബറിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാര്‍ബര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, മാനേജ്‌മെന്റ് സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയാണ് തുറക്കുന്നത്. പകുതി തൊഴിലാളികള്‍ മാത്രമേ ജോലിക്ക് എത്താന്‍ പാടുള്ളൂ.

സൊസൈറ്റിയുടെ പാസുള്ള ആളുകള്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം ഉണ്ടാവുക. ഹാര്‍ബറും പരിസരവും ദിവസേന അണുവിമുക്‌തമാക്കും. മൈക്ക് അനൗണ്‍സ്‌മെന്റും ഏര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക് പോലീസ് പിഴ ചുമത്തും.

വടകര മുനിസിപ്പാലിറ്റിയിലെ 25 വാര്‍ഡുകള്‍ കണ്ടെയ്‌നമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ ഉത്തരവും ഇന്നലെ പുറത്തു വന്നിരുന്നു. ദിവസങ്ങളായി അടച്ചിട്ട ടൗണിലെ കടകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നൂറു ദിവസത്തില്‍ അധികമായി അടച്ചിട്ട കടകള്‍ വരെ മുനിസിപ്പാലിറ്റിയില്‍ ഉണ്ട്.

More Kozhikode News: മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE