ട്രാക്‌ടർ റാലിയിലെ സംഘർഷം; മേധാ പട്കര്‍ ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ

By Desk Reporter, Malabar News
Tractor-Rally
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കളെ പ്രതിചേർത്ത് എഫ്ഐആർ. മേധാ പട്കര്‍, കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഉൾപ്പടെ 37 പേര്‍ക്കെതിരെയാണ് ഡെൽഹി പോലീസ് കേസെടുത്തത്.

ഇവരെ കൂടാതെ, ഡോ. ദർശൻപാൽ, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിങ്, ഗുർനാം സിങ് ചദൂനി, ജെഗീന്ദർ ഉഗ്രഹ തുടങ്ങിയവർക്കെതിരെയും എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. സംഘർഷത്തിനിടെ മരിച്ച കർഷകനും പ്രതിപ്പട്ടികയിൽ ഉണ്ട്. പോലീസ് നിബന്ധനകൾ മറികടന്ന് സംഘർഷം ഉണ്ടാക്കിയതിനാണ് കേസ്.

കര്‍ഷകരും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ആണ് പോലീസ് എഫ്ഐആര്‍ ചുമത്തിയ കര്‍ഷകന്‍ മരിച്ചത്. പോലീസ് വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്‌ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് വ്യക്‌തമാക്കുന്നതായി യുപി പോലീസ് പറയുന്നു.

അതേസമയം, റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ മാർച്ചിൽ സംഘർഷം ഉണ്ടായതിന്റെ പാശ്‌ചാത്തലത്തിൽ കർഷക സമരത്തിൽ നിന്ന് പിൻമാറുന്നതായി രണ്ട് സംഘടനകൾ അറിയിച്ചു. രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ (ഭാനു) എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറിയത്.

“കർഷക സമരത്തിന്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചവർക്കൊപ്പം സമരം മുന്നോട്ടു കൊണ്ടു പോകാനാവില്ല. അവർക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാൽ കർഷക സമരത്തിൽ നിന്നു രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ പിൻമാറുകയാണ്”- രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ ദേശീയ കൺവീനർ വിഎം സിംഗ് വ്യക്‌തമാക്കി.

Also Read:  കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE