താപനില ഉയരുന്നു; ചുട്ടുപൊള്ളി ഖത്തർ

By Team Member, Malabar News
Climate Changed And Temperature Hike In Qatar
Ajwa Travels

ദോഹ: ഖത്തറിൽ ചൂട് കൂടുന്നു. പകൽ സമയങ്ങളിൽ നിലവിൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഖത്തര്‍ സര്‍വകലാശാല, ദോഹ വിമാനത്താവളം, മിസൈദ്, സുഡാന്‍തിലെ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ ഞായറാഴ്‌ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയായ 49 ഡിഗ്രി സെൽഷ്യസ്‌ സുഡാൻതിലെയിൽ രേഖപ്പെടുത്തി.

തുരായന, മിഖായിന്‍സ്, മിസൈദ്, മിസൈമീര്‍, ഖത്തര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം 48 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടിനൊപ്പം കാറ്റും ശക്‌തമായിരുന്നു.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. കൂടുതല്‍ വെള്ളം കുടിക്കണമെന്നും, ഇളം നിറങ്ങളിലുള്ള വസ്‍ത്രങ്ങള്‍ ധരിക്കണമെന്നും, സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: കണ്ണൂരിലെ കോൺഗ്രസ് റോഡ് ഉപരോധം; 11 പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE