ആന്ധ്രയ്‌ക്ക്‌ ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു

By Web Desk, Malabar News
MALABARNEWS-JAGMOHAN
YS Jagan Mohan Reddy
Ajwa Travels

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം.

മൂന്ന് തലസ്‌ഥാനം എന്ന ബില്‍ പിന്‍വലിച്ചതായുള്ള തീരുമാനവും ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് ആയിരുന്നു ആന്ധ്രയ്‌ക്ക്‌ മൂന്ന് തലസ്‌ഥാനങ്ങള്‍ നിര്‍ദേശിച്ചത്.

ലെജിസ്ളേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്‌ഥാനമായി അമരാവതിയെ നിശ്‌ചയിച്ചപ്പോള്‍ വിശാഖ പട്ടണത്തെ എക്‌സിക്യീട്ടിവ് (ഭരണനിര്‍വഹണം) തലസ്‌ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ (നീതിന്യായ) തലസ്‌ഥാനം ആയിട്ടുമായിരുന്നു നിശ്‌ചയിച്ചത്.

ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയില്‍ മന്ത്രി സഭ അംഗീകാരം നല്‍കുകയും ചെയ്‌തു. എന്നാല്‍ അമരാവതിയില്‍ നിന്ന് തലസ്‌ഥാനം മൂന്നിടങ്ങളിലേക്ക് മാറ്റി സ്‌ഥാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ സംസ്‌ഥാനത്ത് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്‌ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്.

ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തായിരുന്നു മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ തലസ്‌ഥാന നഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്‌തിരുന്നു. വിഭജനം പ്രഖ്യാപിച്ചതോടെ മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിര്‍ത്തിവെയ്‌ക്കുന്ന നിലയും ഉണ്ടായി.

ഇതോടെ പ്രതിപക്ഷ കക്ഷികളും തലസ്‌ഥാന വിഭജനത്തിനെതിരെ രംഗത്ത് എത്തി. ഇതിനിടെ വിഷയം കോടതിയിലുമെത്തി. വിഷയം സംസ്‌ഥാനത്തിന്റെ വിഷയം ആണെന്നായിരുന്നു ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

Kerala News: ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE