തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് ഖാനുമായി കൂടിക്കാഴ്‌ച നടത്തുന്നു. രാജ്‌ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. വിവാദമായ ലോകായുക്‌ത ഭേദഗതി ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകായുക്‌തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയിൽ ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. വിഷയത്തിൽ ഗവർണറുടെ നിലപാട് നിർണായകമാണ്. ഭേദഗതിയിൽ അദ്ദേഹം ഒപ്പുവെച്ചാൽ അത് സർക്കാരിന് ഗുണകരവും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയും ആകുമെന്നതിൽ സംശയമില്ല. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്.
ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ അഴിമതി നടത്തിയാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാമെന്ന വ്യവസ്‌ഥ ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ ഗവർണറെ അറിയിച്ചത്. ലോക്‌പാൽ നിയമം നിലവിലുള്ള സാഹചര്യത്തിൽ ലോകായുക്‌ത സംസ്‌ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്‌ഥാന സർക്കാരിന് തന്നെ വരുത്താം. നിയമത്തിൽ മാറ്റം വരുത്താൻ രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Also Read: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം