മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

By News Desk, Malabar News
CM take action against deputy secretary
Pinarayi vijayan
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന ആരോപണത്തെ തുടര്‍ന്ന് ഫയല്‍ പുറത്തു വന്നതില്‍ ഉദ്യോഗസ്ഥക്കെതിരേ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സ്ഥലം മാറ്റിയത്.

മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി വിദേശത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടു എന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഒപ്പിട്ട ഫയലും സന്ദീപ് പുറത്തു വിട്ടിരുന്നു. വിവരാവകാശം വഴിയാണ് ഫയല്‍ ലഭിച്ചതെന്ന് സന്ദീപ് പറഞ്ഞു. എന്നാല്‍, ഒപ്പ് തന്റേത് തന്നെയാണെന്നും അത് ഡിജിറ്റല്‍ ഒപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഫയല്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE