പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ കർശന നടപടിയുമായി ഫ്ളയിങ് സ്‌ക്വാഡ്‌

By Desk Reporter, Malabar News
Complaint against Police
Representational Image

കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് എതിരെ കർശന നടപടിയുമായി മണ്ഡലം തല എംസിസി ഫ്ളയിങ് സ്‌ക്വാഡുകൾ. ഇതുവരെ 6575 നിയമ ലംഘനങ്ങളാണ് കണ്ടെത്തി നീക്കം ചെയ്‌തത്‌. പൊതുസ്‌ഥലങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ച 5000ത്തിലേറെ പോസ്‌റ്ററുകൾ, 700ലേറെ ബാനറുകൾ, 800ലേറെ കൊടികൾ ഉൾപ്പടെയുള്ള പ്രചാരണ സാമഗ്രികൾ സ്‌ക്വാഡുകൾ നീക്കം ചെയ്‌തു.

പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അത് അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ സിവിജിൽ മൊബൈൽ ആപ്ളിക്കേഷൻ വഴി ഇതിനകം 4331 പരാതികളാണ് ലഭിച്ചത്. ഇതിൽ 4302 എണ്ണം പരിഹരിച്ചു കഴിഞ്ഞു.

പേരാവൂർ (593), അഴീക്കോട് (547), കൂത്തുപറമ്പ് (488) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും സ്‌ഥാപിച്ചിട്ടുള്ള സർവീസ് സംഘടനകളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രചാരണ ബോർഡുകളും മറ്റും ഇതിനോടകം നീക്കം ചെയ്‌തു. ബിഎസ്എൻഎൽ, കെഎസ്ഇബി തൂണുകളിലെ അനധികൃത പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നീക്കം ചെയ്‌തില്ലെങ്കിൽ ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട്, പൊതുമുതൽ സംരക്ഷണ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം നടപടി എടുക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലത്തിലും രണ്ടു വീതം സ്‌ക്വാഡുകളും ജില്ലാ തലത്തിൽ രണ്ട് സ്‌ക്വാഡുകളുമാണ് പ്രവർത്തിക്കുന്നത്.

Also Read:  പൊന്നാനിയിൽ പ്രതിസന്ധി; സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE